News

ഞാൻ കുടിയനല്ല നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് വൈറൽ ഡാൻസറുടെ കുടുംബം ഇതാ

ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മാത്രം മതി എന്നത് സത്യമാണ് വെറുമൊരു ഡാൻസ് കൊണ്ട് താൻ ലോകം മൊത്തം അറിയപ്പെട്ടു അതിൻ്റെ സന്തോഷത്തിലാണ് കഴിഞ്ഞ ദിവസം ഒരു ഡാൻസ് പങ്കുവെച്ച സനൂപ് കുമാർ എന്ന യുവാവും കുടുംബവും ഇടയ്ക്കിടെ ഡാൻസ് ചെയ്യുമെങ്കിലും തന്റെ ഒരു പ്രകടനം ആദ്യമായാണ് ലോകം മൊത്തം കാണുന്നത്.ദിവസങ്ങൾക്ക് മുൻപ് തൃശൂരിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും ഒരു ഡാൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അത് ലോകം മൊത്തം വൈറൽ ആകുകയും കേരളത്തിലും വലിയ രീതിയിലുള്ള പ്രോത്സാഹനവും ലഭിച്ചിരുന്നു.

അവർ തിരഞ്ഞെടുത്ത അതേ പാട്ടിൽ തന്നെയാണ് സനൂപ് കുമാറും ഡാൻസ് ചെയ്തത് ഒരു കുടിയൻ ആ പാട്ടിൽ തനിച്ചു ഡാൻസ് ചെയ്താൽ എങ്ങിനെയിരിക്കും എന്നായിരുന്നു സനൂപ് നമുക്ക് കാണിച്ചു തന്നത് പൊട്ടിച്ചിരിയും ആശ്ചര്യവും ഉണ്ടാക്കുന്നത് ആയിരുന്നു സനൂപിന്റെ ഡാൻസ് അങ്ങനെ ജനങ്ങൾ ഇതും ഏറ്റെടുത്തു അല്ലെങ്കിലും കഴിവുള്ളവരെ നമ്മൾ മലയാളികളും ഒറ്റപ്പെടുത്താറില്ല ഇപ്പോൾ സനൂപ് കുമാറും കുടുംബവും ലോകം മൊത്തം അറിയപ്പെട്ടു.ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് സനൂപ് ഡാൻസ് ഒരുപാട് ഇഷ്ടമാണ് പക്ഷെ പഠിക്കാൻ സാധിച്ചിട്ടില്ല പക്ഷെ അദ്ധേഹത്തിന്റെ പ്രകടനം ഒരുപാട് പഠിച്ച ഒരു ഡാൻസറെ പോലെ തന്നെയുണ്ട്.സനൂപിന്റെ ഡാൻസ് കണ്ടവർ പറയുന്ന വാക്കുകളാണിത്.എന്തായാലും സിനിമയിൽ കൂടി ഒരു അവസരം കാത്തിരിക്കുകയാണ് സനൂപ് അവസരം വന്നാൽ തന്റെ പ്രകടനം സിനിമയിലും അവതരിപ്പിക്കും.

നാട്ടിലെ അവസ്ഥയിൽ ജോലിക്ക് പോകാൻ സാധിക്കാതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് വീടിന്റെ ടെറസിൽ വെച്ചായിരുന്നു സനൂപ് ആ ഡാൻസ് ചെയ്തത് അത് ഇത്രയും വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് കരുതിയില്ല സനൂപ് പറയുന്നു.എന്തായാലും കൂടുതൽ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സനൂപ് ഡാൻസിനോടുള്ള തന്റെ ഇഷ്ടം തന്നെ ഇവിടെവരെ എത്തിച്ചു ഇനിയും തന്റെ പ്രകടനം പ്രതീക്ഷിക്കാമെന്നും സനൂപ് പറയുന്നു.എന്തായാലും നമുക്കും കാത്തിരിക്കാം എന്ത് വ്യത്യസ്ഥതയാണ് ഈ കലാകാരൻ കൊണ്ടുവരുന്നതെന്ന്.