Tips

പ്ലെയിൻ തുണി ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ചുരിദാറിനൊരു ഡിസൈൻ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന സാധനം ഉപയോഗിച്ച് ചെയ്യാം

ആദ്യംതന്നെ നമുക്ക് വേണ്ട സാധങ്ങൾ ഞാൻ പറഞ്ഞു തരാം. ആദ്യമായി ഒരു പ്ലെയിൻ തുണി എടുക്കുക തയ്ച്ച ചുരിദാർ ആണെങ്കിൽ അത്രയും നല്ലത് അതിന്റ കഴുത്തിന്റെ അവിടെയാണ് നമ്മളിന്നു ഈ ഡിസൈൻ ചെയ്യാൻ പോകുന്നത്.ഈ വർക്ക്‌ ചെയ്ത് പഠിക്കുന്ന ആളുകൾക്കു ആണെങ്കിൽ നല്ല കോട്ടൺ തുണി ആകും നല്ലത്. അപ്പോൾ ചുരിദാർ എടുത്ത് കളർ ഏതായാലും അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച് ആകാം. പിന്നെ വേണ്ടത് ഒരു പേനയും വേണം പിന്നെ ഒരു ക്യാൻവാസിന്റെ കഷ്ണം ആണ്.നൂല് കട്ടി ഉള്ളതും ഇല്ലാത്തതും. സ്റ്റോൺ അപ്പോൾ ആദ്യമായി ചെയ്‌യുന്നവർ ആദ്യം തന്നെ ക്യാൻവാസ് എടുത്ത് നെക്ക് എത്രയാണ് വേണ്ടത് എന്ന് മാർക്ക്‌ ചെയ്യണം.3 ഇഞ്ച് ആണ് സാദാരണ ആയി എടുക്കുന്ന വീതി.

അതുപോലെ അപ്പൊ മാർക്ക്‌ ചെയ്‌യാം.പക്ഷെ ക്യാൻവാസ് ആകുമ്പോൾ തയ്യൽ തുമ്പിന്റെ ആവിശ്യം ഇല്ല.ഇനി ലെങ്ത് മാർക്ക്‌ ചെയ്‌യാം അതൊക്ക അവനൊന്റെ ഇഷ്ടത്തിന് മാർക്ക്‌ ചെയാം. ഇപ്പൊ ഇവിടെ 4 ഇഞ്ച് കൊടുക്കുകയാണ്. അത്യാവശ്യം ലെങ്ത് കൊടുത്താൽ മതിയാകും വീതിയും നീളവും തമ്മിൽ ഒരുമിച്ചു വരച്ചെടുക്കാം സ്‌ക്വാർ ആയി.എന്നിട്ട് അതിനെ വൈഡ് ആയി വരച്ചു എടുക്കാം.നിങ്ങൾക്ക് ഇഷ്ടപ്പെട്ട നെക്ക് വരക്കാം. ഇനി അതിനെ വൈഡ് ആയി തന്നെ കട്ട്‌ ചെയ്യ്തെടുക്കാം.ഇനി അത് നിവർത്തി വെച്ചതിനു ശേഷം ഇനിയാണ് നമ്മൾ ഡിസൈൻ ചെയ്യാൻ പോകുന്നത്.അതിനായ് നമ്മൾ വീട്ടിൽ നിത്യേന ഉപയോഗിക്കുന്നതാണ് പുട്ട് കുറ്റി അതില്ലാതെ വീട് ഉണ്ടാകില്ല.

ഇതിലെ മെയിൻ ആളായ പുട്ടു കുറ്റി എടുക്കാം.അപ്പോൾ നമുക്ക് വേണ്ടത് പുട്ട് കുറ്റിയിലെ ഉള്ളിലെ ചില്ലാണ്. ചില്ലകുമ്പോൾ സൈസിൽ വല്യ വ്യത്യാസം ഉണ്ടാകില്ല. മുക്കാൽ ഇഞ്ചിൽ ചെറിയ ഡോട്ട് ഇട്ട് കൊടുക്കുക നെക്കിൽ. ആ മാർക്ക്‌ ചെയ്യ്ത ഭാഗത്തു വെച്ച് വേണം നമ്മൾ പുട്ടിന്റെ ചില്ലു വെച്ച് വെച്ച് വരച്ചു എടുക്കാൻ. അപ്പോൾ കഴുത്തിനു ചുറ്റും വരച്ചതിന് ശേഷം ആ ചില്ല് വെച്ച് നേരെ ക്രോസ്സ് ആയി മൊത്തം വരച്ചു എടുക്കാം. ഒരു മാല പോലെ ഉണ്ടാകും കാഴ്ച്ചയിൽ ഈ ഡിസൈൻ. ഇനി നമുക്കിത് തുണിയിൽ ഒട്ടിക്കാം അതിനായി നമ്മൾ വെട്ടി വെച്ചിരിക്കുന്ന ചുരിദാറിന്റെ നെക്ക് ഭാഗം എടുക്കാം അതിലെക്ക് ക്യാൻവാസ് ഇൽ ചെയ്യ്ത ഡിസൈൻ നമ്മടെ ചുരിദാറിന്റെ നെക്കിന്റെ അവിടെ ഒട്ടിചെടുക്കാം.

ഇനിയാണ് ഡിസൈൻ ചെയ്യാൻ നമുക്ക് നൂൽ വേണ്ടത്. സിൽക്കിന്റെ നൂല് എടുക്കാം അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. നമ്മുടെ കൈയിൽ ഉള്ള സാദാരണ നൂല് വെച്ചും ഈ ഡിസൈൻ ചെയ്യ്തതെടുക്കാം അപ്പോൾ നമുക്ക് അത് ചെയ്യ്തതെടുക്കാം പെട്ടന്ന് ചെയ്യാതെ സാവകാശം ചെയ്യ്താൽ ഇതുപോലെ ഉള്ള ഡിസൈൻ നമുക്ക് ചെയ്യ്തതെടുക്കാവുന്നതെഉള്ളൂ. അപ്പോൾ സാവകാശം ക്യാൻവാസ് തിരിച്ചു തിരിച്ചു ആണ് ഇത് ചെയ്ത് എടുക്കേണ്ടത്. പ്രത്യേകിച്ചു ശ്രെദ്ധിക്കുക ക്യാൻവാസിന്റെ പരുപരുത്തയിടത്തു മാത്രം ഡിസൈൻ വരയ്ക്കാവൂ. മറുഭാഗം ആണ് നമ്മൾ തുണിയൊടു ചേർത്ത് വെക്കേണ്ടത്.എന്നിട്ടാണ് വരച്ചതിന്റെ മേലേ സ്റ്റിച് ചെയ്യേണ്ടത്.

അപ്പോഴല്ലേ നമ്മുടെ ചുരിദാറിന്റെ കഴുത്തിൽ ഈ ഡിസൈൻ വരൂ അപ്പോൾ അതും പ്രത്യേകം ശ്രെദ്ധിക്കുക.ഒന്ന് മാത്രം സ്റ്റിച് ചെയ്യ്താൽ നല്ല കട്ടി ഉണ്ടാകില്ല.കട്ടിക്ക് വേണേൽ ഒന്നിന്റെ മേലേ ഒരു മൂന്നു പ്രാവശ്യം കൂടെ സ്റ്റിച് ചെയ്ക.അപ്പോൾ കുറച്ചൂടെ അട്ട്രാക്ഷൻ കിട്ടും.ഇനി ഇതേ ഡിസൈൻ മറ്റൊരു ക്യാൻവാസ് ഇൽ വരച്ചു എടുക്കാം അതിൽ കട്ടി ഉള്ള നൂലിൽ സ്റ്റിച് ചെയ്ത് എടുത്താൽ എങ്ങനെ ഉണ്ടെന്ന് നോക്കാം അതിനായി നിങ്ങൾക്ക് ഇഷ്ടപെട്ട കളർ കട്ടി ഉള്ള നൂല് എടുക്കുക അത് ബോബനിൽ ചുറ്റുക എന്നിട്ട് സാവകാശം തയ്‌ച്ചെടുക്കുക. അപ്പോൾ കണ്ടല്ലോ സിൽക്കിന്റെ നൂല് ആകുമ്പോൾ കട്ടി കുറവായിരിക്കും കട്ടി ഉള്ള നൂല് ആകുമ്പോൾ ഒന്നൂടി അട്ട്രാക്ഷൻ ആയിരിക്കും.ഇനി ഒരു ഭംഗിക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള കളർ സ്റ്റോൺ ഒട്ടിച്ചു കൊടുക്കാം.ഒന്നൂടി നല്ലത് കട്ടിയുള്ള നൂല് കൊണ്ട് ചെയ്‌യുന്നതാണ് നല്ലത്.അപ്പോൾ എല്ലാവരും ഈ ഡിസൈൻ ഒന്നു ചെയ്ത് നോക്കുക.