Recipes

എന്നാലും കപ്പ ഉണ്ടായിട്ടും ഇത്രയും നാൾ അറിയാതെ പോയല്ലോ ഇങ്ങനെയൊരു സാധനത്തെ കുറിച്ച്

അധികം നെയ്യോ എണ്ണയോ ഒന്നുമില്ലാതെ നമുക്കിത് ഉണ്ടാക്കി എടുക്കാം. നമ്മൾ നിത്യേന കാണുന്ന സാധനം മാത്രം മതി ഇത് ഉണ്ടാക്കാൻ. നല്ല രുചിയോടെ കഴിക്കാൻ പറ്റുന്ന ഒരടിപൊളി പലഹാരം ആണ്. അപ്പോൾ നമുക്കിതൊന്ന് ഉണ്ടാക്കി നോക്കാം. അപ്പോൾ ആദ്യം തന്നെ ഇവിടെ എടുക്കുന്നത് അര കിലോ കപ്പയാണ്. വേണേൽ നിങ്ങളുടെ ഇഷ്ടത്തിന് എടുക്കാം. കപ്പയുടെ തൊലി കളഞ്ഞു എടുക്കണം. എന്നിട്ട് അതിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. കപ്പയുടെ നടുവിൽ ഉള്ള ആ നാരൂ എടുത്ത് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക അപ്പോൾ ചെറിയ ചെറിയ കഷ്ണങ്ങളാക്കി ആകിയതിനു ശേഷം രണ്ട് മൂന്ന് പ്രാവശ്യം കപ്പ നന്നായി കഴുകി എടുക്കണം. അപ്പോൾ നന്നായി വൃത്തി ആകിയതിനു ശേഷം നന്നായിട്ട് കപ്പ വേവിചെടുക്കണം അതിനായി ഒരു പാത്രം അടുപ്പിൽ വെക്കണം.

ഇനി അതിലേക് നാല് കപ്പ്‌ വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളക്കണം അപ്പോൾ വെള്ളം നന്നായി തിളച്ചു വന്നിട്ടുണ്ട് അതിലേക് കഴുകി മാറ്റി വെച്ചിട്ടുള്ള കപ്പ ഇട്ട് കൊടുക്കാം. കപ്പ നന്നായി കുഴഞ്ഞു പോകാൻ പാടില്ല അത് പ്രത്യേകിച്ചു ശ്രദ്ധിക്കുക.അപ്പോൾ കപ്പ നന്നായി തിളച്ചു വന്നിട്ടുണ്ട്. ഇനി അതിന്റ വെള്ളം ഒന്ന് മാറ്റി കൊടുക്കുക. അപ്പോൾ വെള്ളം എല്ലാം കളഞ്ഞ കപ്പ അതെ പത്രത്തിൽ ഇട്ട് കൊടുക്കാം. എന്നിട്ട് ഒന്നൂടി വേവിച്ചു എടുക്കാം ഒന്നുകൂടി പാത്രം ചൂടാക്കി പത്രത്തിലെക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക.. തണുത്ത വെള്ളം ഒഴിക്കരുത്. ഇനി ഒന്ന് വേവിച്ചു എടുക്കാം വേവിച്ചു കുഴഞ്ഞു പോകേണ്ട ആവശ്യമില്ല. അപ്പോൾ കപ്പ തിളച്ചു 8 മിനിറ്റ് ആയിട്ടുണ്ട്. കപ്പ എടുത്ത് വെന്തോന്ന് നോക്കണം അത് നന്നായി മുറിഞ്ഞു വരുകയാണെങ്കിൽ ആ വേവ് മതിയാകും വെന്ത് കുഴയാൻ പാടില്ല. കപ്പ വേവിക്കുമ്പോൾ മൂടി വെച്ച് വേവികാതെ തുറന്നു തന്നെ വേവിക്കാൻ നോക്കുക.

ഇനി വീണ്ടും അതിലെ വെള്ളം എല്ലാം കളയുക എന്നിട്ടതിനെ ഒരു ബൗളിൽ ഇട്ട് കൊടുക്കണം.എന്നിട്ടൊരു സ്പൂൺ വെച്ച് കപ്പ നന്നായി ഉടക്കുക. ചെറിയ കഷ്ണങ്ങളാക്കി ഉടച്ചതിന് ശേഷം പലഹാരതിന് മധുരതിന് വേണ്ടി ഒരു പാൻ വെക്കുക മീഡിയം ഫ്ലൈമിൽ വെക്കുക. അപ്പോൾ മധുരതിനവശ്യമായ ശർക്കര പാനിൽ ഇടാം ഒന്നര കപ്പ്‌ ആണ് എടുത്തിട്ടുള്ളത്. പൊടിച്ചു എടുത്താൽ പെട്ടെന്ന് അലിഞ്ഞു കിട്ടും. ഇനി അതിലേക് ആവിശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക ഒരു അര കപ്പ്‌ മതിയാകും. മീഡിയം ഫ്ലൈമിൽ ഇട്ട് അതൊന്ന് മെൽറ്റാക്കി എടുക്കുക. ശർക്കര ഉരുകിയതിനു ശേഷം അടുപ്പ് ഓഫാക്കി അത് മറ്റൊരു ബൗളിൽ അരിചെഴിക്കുക. അടുത്തതായി അടുപ്പ് ഓണാക്കി ഒരു പാൻ വെച്ച് കൊടുക്കുക. ചൂടായതിന് ശേഷം ഉരുക്കി വെച്ചിരുന്ന ശർക്കര അതിലേക് ഒഴിക്കുക ശർക്കര ചൂടായി വരുമ്പോൾ അതിലോട്ടു ഒരു കപ്പ് തേങ്ങ ഇട്ടു കൊടുക്കുക. തേങ്ങ ചേർക്കുന്നത് കൊണ്ടാണ് ടേസ്റ്റ് കൂടുന്നത്.

അപ്പൊ അതൊന്ന് തിളച്ചു വരുമ്പോൾ നല്ല രുചിക്ക് വേണ്ടി പൊടിച്ച ഏലക്ക പൊടി ഇട്ട് കൊടുക്കുക. പഞ്ചാസാരഉം ചേർത്ത് പൊടിച്ചതാണെങ്കിൽ അത്രയും നല്ലത് എന്നിട്ട് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കുക. ഇനി കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കാം കപ്പ വേവിച്ചപ്പോ ഉപ്പ് ചേർകാതെ വേണം വേവിക്കാൻ അപ്പോൾ ഒരൽപ്പം ഉപ്പ് ചേർത്ത് കൊടുക്കണം ഇനി നന്നായി ഇളക്കിയതിനു ശേഷം വേവിച്ചു ഉടച്ചു വെച്ചിരിക്കുന്ന കപ്പ ചേർത്ത് കൊടുക്കാം അതിലേക്. മീഡിയം ഫ്ലൈമ്മിൽ വേണം വെക്കാൻ എന്നിട്ട് എല്ലാം കൂടെ നന്നായി യോജിപ്പിച്ചു എടുക്കണം. വലുതായി കിടക്കുന്ന കപ്പ ഒന്ന് ഉടച്ചു കൊടുക്കാം.

അപ്പോൾ നന്നായി കുറുകി വന്നതിനു ശേഷം ഒരുപാട് ചൂടാക്കേണ്ട എന്നിട്ട് അടുപ്പ് ഓഫാക്കി. അടുത്തത് അടുപ്പ് ഓണാക്കി ഒരു പാൻ വെക്കുക പാൻ ചൂടായതിന് ശേഷം ഒരു രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കണം നെയ്യ് ചൂടായി വരുമ്പോൾ പരിപ്പ് ഇട്ട് കൊടുക്കണം കുറച്ചു ഉണക്ക മുന്തിരിയും ഇട്ട് കൊടുക്കുക ഇത് രണ്ടും ഉണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും ഇല്ലന്ന് ഉണ്ടെങ്കിൽ നെയ്യ് മാത്രം മതിയാകുo. അത് നന്നായി റോസ്‌റ്റായി വരണം അതിനു ശേഷം അടുപ്പ് ഓഫാക്കിയതിനു ശേഷം നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന കപ്പയിലേക്ക് ഇടാം എന്നിട്ട് എല്ലാം കൂടി ഒന്ന് ഇളക്കി കൊടുക്കാം. അതിനു ശേഷം നല്ലയൊരു പത്രത്തിൽ വിളബാം.