Entertainment

മാലിക് മകളുടെ കയ്യിൽ എഴുതിയത് ഇതാണ് മീനാക്ഷി തുറന്നുപറയുന്നു വായിച്ചവർ പറയുന്നു മാലിക്കിനെ ഒന്നുകൂടി കാണണം

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് മാലിക്. നിമിഷ സജയൻ മീനാക്ഷി ദിലീഷ് പോത്തൻ വിനയ് ഫോർട്ട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻ വിജയം നേടി മുന്നേറുന്നു.വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം ജില്ലയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ കുറിച്ചാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത് എങ്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സംവിധായകൻ മഹേഷ് നാരായണൻ മറന്നിട്ടില്ല.നായിക നിമിഷ സജയൻ ആയിരുന്നു മേക്കപ്പ് ഇടാതെ അഭിനയം എന്തെന്ന് മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തത് ഒരു പ്രകടനം തന്നെ ആയിരുന്നു നടി കാഴ്ചവെച്ചത്.

സിനിമ റിലീസ് ചെയ്തത് മുതൽ ഒരുപാട് ചർച്ചകൾ ഈ സിനിമയെ കുറിച്ച് നടക്കുന്നു നായികയുടെ അഭിനയം ഇതിലെ കഥ തുടങ്ങീ നിരവധി ചർച്ചയ്ക്ക് കാരണമായി ഈ സിനിമ അതിനേക്കാളും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് നായകൻ ഫഹദ് ഫാസിലിന്റെ അഭിനയമാണ് സിനിമ കണ്ടവരെ വളരെ അധികം സ്വാധീനിച്ച ഒന്നായിരുന്നു ഫഹദ് ഫാസിൽ എന്ന യുവ നടന്റെ പ്രകടനം.ഫഹദ് മലയാള സിനിമയിൽ വന്നപ്പോൾ ആദ്യമായി അഭിനയിച്ച ചിത്രം കയ്യെത്തും ദൂരത്ത് ആയിരുന്നു അതിലെ അഭിനയത്തെ ഒരുപാട് ആളുകൾ തമാശയായി ആയിരുന്നു കണ്ടത് എന്നാൽ പിന്നീട് ഈ നായകൻ അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാള സിനിമയെ തന്നെ മുൻനിരയിൽ കൊണ്ടുവരുന്ന ചിത്രങ്ങൾ ആയിരുന്നു.ഒടുവിൽ മാലിക് എന്ന കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇടം നേടി.

സിനിമ ഇറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ആർക്കും മനസ്സിലാകാത്ത ഒരു കാര്യത്തെ കുറിച്ച് ഇന്ന് എല്ലാവരും അറിയുകയാണ് എന്തെന്നാൽ മാലിക് എന്ന കഥാപാത്രം കയ്യിൽ എഴുതിയ ചില വരികൾ മകൾക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ഇതിൽ മകളായി അഭിനയിച്ചത് മീനാക്ഷി ആയിരുന്നു.മീനാക്ഷിയുടെ കഥാപാത്രം മാലികിന്റെ കയ്യിൽ ഉള്ളത് ഫോണിൽ പകർത്തുന്ന രംഗവും ഇതിൽ കാണിക്കുന്നു എന്നാൽ കയ്യിൽ എന്താണ് എഴുതിയത് എന്ന് മാത്രം കാണിക്കുന്നില്ല എന്നാൽ അത് എന്താണ് എന്ന് എല്ലാവരും തിരയുകയാണ്.എന്നാൽ ആ കാര്യത്തിനും ഇന്ന് ഉത്തരം ലഭിക്കുകയാണ്.,മാലിക് എന്ന കഥാപാത്രത്തിന്റെ വീട്ടിലേക്ക് വന്ന കുറച്ചാളുകൾ അദ്ദേഹത്തോട് പറയുന്ന പരാതികൾ ആയിരുന്നു അദ്ദേഹം കയ്യിൽ എഴുതിയത് ഇതായിരുന്നു മകൾ ഫോണിൽ പകർത്തിയത്.