News

ഞങ്ങളെ ഇനിയും ഉപദ്രവിക്കരുത് പൊട്ടിക്കരഞ്ഞ് കൊല്ലം സുധിയും കുടുംബവവും

ഒരുപാട് കഷ്ട്ടപ്പെട്ടു മലയാള സിനിമയിലും മിമിക്രി സ്റ്റേജുകളിലും അവസരങ്ങൾ ഉണ്ടാക്കിയെടുത്ത താരമാണ് കൊല്ലം സുധി അദ്ദേഹം സ്റ്റേജുകളിൽ ചെയ്യാറുള്ള കോമഡികൾ കണ്ടു ചിരിക്കാത്ത മലയാളി സിനിമ പ്രേമികൾ ഉണ്ടാകില്ല.വളരെ കുറച്ചു മലയാളം സിനിമകൾ മാത്രം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ടീവി പ്രോഗ്രാമുകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു.കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ ഒരൊറ്റ രംഗത്തിൽ മാത്രമാണ് അദ്ദേഹത്തിൻ്റെ കശ്യപാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിൽപ്പോലും മലയാളികൾക്ക് ചിരിക്കാൻ ആ ഒരു രംഗം മാത്രം മതി.കോമഡി അവതരിപ്പിക്കാൻ അത്രയും കഴിവുള്ള താരം തന്നെയാണ് കൊല്ലം സുധി അവസരങ്ങൾ കിട്ടിയാൽ മലയാളികളെരസിപ്പിക്കാൻ തനിക്കാവുമെന്നു അദ്ദേഹം നിരവധി സ്റ്റേജുകളിലും തെളിയിച്ചിട്ടുണ്ട്.രണ്ടു കുട്ടികൾ അടങ്ങുന്ന ഒരു ചെറിയ കുടുംബവുമായാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ല ഒരു സിനിമ നടൻ എന്ന നിലയിൽ ഒരികലും കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് മറ്റൊന്നുമല്ല അദ്ദേഹം ചില ആളുകളുടെ കൈയിൽ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുത്തില്ല എന്നത് തന്നെയാണ് പുതിയ വിഷയം.നിരവധി ആളുകൾ ഈ കാരണത്താൽ പരാതിയുമായി രംഗത്ത് വരുന്ന കാഴ്ചയാണ് മലയാളികൾ കൺ കണ്ടുവരുന്നത് പണം വാങ്ങിയ ശേഷം അത് തിരിച്ചു ചോദിക്കുമ്പോളുള്ള പ്രതികരണം അത്ര നല്ലതല്ല എന്നാണ് പലരും പറയുന്നത് എന്നാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നമ്മൾ കാണുന്ന താരത്തെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിശ്വസിക്കാൻ പാലാർക്കും ബുദ്ധിമുട്ട് കാണും എന്നാൽ തെളിവ് സഹിതമാണ് ആളുകൾ കടന്നുവരുന്നത്.

ഇതിനു പ്രതികരണമായി കൊല്ലം സുധിയും കുടുംബവും പറഞ്ഞത് ചില സാഹചര്യങ്ങളിൽ പലരുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങേണ്ടിവന്നിട്ടുണ്ട് എന്നാൽ അതെല്ലാം തീർച്ചയായും തിരിച്ചു കൊടുക്കുമെന്നാണ് അതിനു വേണ്ടി എന്നെയും എൻ്റെ കുടുംബത്തേയും ഇങ്ങനെ ദ്രോഹിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.എന്തായാലും നമ്മുടെ നാട്ടിലെ അവസ്ഥ കലാകാരന്മാരേയും നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഈ സംഭവങ്ങൾ.