News

സല്ലാപം സിനിമയിൽ ആദ്യം പരിഗണിച്ചത് മഞ്ജുവിനെയല്ല ഈ നായികയെ കാരണം

മലയാള സിനിമയിൽ എന്നും ഓർത്ത് വെക്കാൻ കഴിയുന്ന നല്ലൊരു സിനിമയാണ് സല്ലാപം.ദിലീപ് നായകനായും മഞ്ജു വാര്യർ നായികയായും അഭിനയിച്ച ഈ സിനിമ മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആയിരുന്നു ഇന്നും മിനി സ്‌ക്രീനിൽ വന്നാൽ എല്ലാവരും തീർച്ചയായും കണ്ടിരിക്കുന്ന നല്ലൊരു സിനിമയാണ് ഇതിലെ കഥയും പാട്ടുകളും സിനിമ പ്രേമികൾ എന്നും ഓർത്തിരിക്കുന്നതാണ്.മഞ്ജു വാര്യരുടെ സിനിമ ജീവിതം തന്നെ മാറ്റിമറിച്ചത് സല്ലാപം എന്ന ചിത്രമാണ് ഈ സിനിമയുടെ വിജയമാണ് മഞ്ജു വാര്യരെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് ഇന്ന് മഞ്ജു വാര്യർ എന്ന നായിക മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഇന്ന് മലയാളത്തിൽ വരൂന്ന എല്ലാ നായികമാരും അവരുടെ അഭിനയ ജീവിതം കണ്ടിട്ടായിരിക്കും പഠിക്കുന്നത് അത്രയും നല്ല അഭിനയ മികവാണ് മഞ്ജു എന്ന നായികയ്ക്ക് ഉള്ളത്.

എന്നാൽ ഈ സിനിമയെ കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം പറയാതിരിക്കാൻ കഴിയില്ല എന്തെന്നാൽ സല്ലാപം എന്ന സിനിമയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നായികയെ ആയിരുന്നു ആ സമയത്ത് മലയാളത്തിൽ തന്നെ തിളങ്ങി നിന്ന നായിക ആനിയെ ആയിരുന്നു ആ സമയത്ത് അതിലേക്ക് പരിഗണിച്ചത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആനിയെ ഒഴിവാക്കി അതിലേക്ക് മഞ്ജു വാര്യരെ പരിഗണിച്ചു കാരണം കേട്ടാൽ മഞ്ജു വാര്യരുടെ ഇന്നത്തെ മികവ് അനുസരിച്ചു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം മറ്റൊന്നുമല്ല സല്ലാപം എന്ന ചിത്രത്തിലെ നായികയ്ക്ക് വേണ്ടത് ഒരു സാധാരണ പെൺകുട്ടിയുടെ സംസാരവും ഭംഗിയും ആയിരുന്നു എന്നാൽ ആദ്യം പരിഗണിച്ച ആനിയുടെ അന്നത്തെ ലുക്ക് ആ സിനിമയിലെ നായികയ്ക്ക് വേണ്ടതല്ലായിരുന്നു.

അതിനാൽ ആനിയെ മാറ്റി മഞ്ജുവിനെ പരിഗണിച്ചു ആ സമയത്തെ മഞ്ജുവാര്യരുടെ ലുക്ക് സംവിധായകൻ ഉദ്ദേശിച്ച പോലെ തന്നെ ആയിരുന്നു.അങ്ങനെ സിനിമ തുടങ്ങി നായകന്റെയും നായികയുടേയും അഭിനയം എല്ലാവരേയും ആശ്ചര്യപ്പെടുത്തി മുന്നോട്ടു പോയി അതുപോലെ തന്നെ സിനിമ തിയേറ്ററിൽ എത്തിയപ്പോഴും വാൻ വിജയം നേടി ഒരുപാട് നാളുകൾ പല സിനിമ തിയേറ്ററിലും സല്ലാപം എന്ന സിനിമ പ്രദർശിപ്പിച്ചു.ആനി തന്നെ അവരെ ആ സിനിമയിൽ നിന്നും മാറ്റിയ കാര്യം പല ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് അവർക്കു ആ ചിത്രം വളരെ ഇഷ്ടമാണെന്നും ഇന്നും അത് ടീവിയിൽ വരുമ്പോൾ ആ സിനിമ കാണാറുണ്ട് എന്നും ആനി പറഞ്ഞു.