Tips

ഈ രീതി ചെയ്‌താൽ ഏതു മണ്ണിലും വെണ്ടയ്ക്ക ധാരാളം കായ്ക്കും വളരെ പെട്ടന്ന്

വെണ്ടയ്ക്കയുടെ നല്ല വളർച്ചക്ക് വളം ചെയ്‌യേണ്ടത് എങ്ങനെ എന്ന് നോക്കാം. നല്ല കായി ഉണ്ടാകാനും നന്നായിട്ടു തളിർത് വളരാനും വളം എങ്ങനെയാണ് ഉപയോഗിക്കുക എന്നൊക്കെ നോക്കാം.വെണ്ട നടുന്ന സമയം ഫെബ്രുവരി മാർച്ച്‌ ജൂൺ ജൂലൈ ഒക്ടോബർ മാസങ്ങളിൽ ആണ്. വെണ്ട നടുന്ന സ്ഥലം നന്നായിട്ടു കുമ്മായം ഇട്ട് കൊത്തി ഇളക്കി ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ചു വെള്ളം തളിച്ച് വേണം ഇളക്കി ഇടാൻ. എന്നാലേ കുമ്മായം മണ്ണുമായി നന്നായി ചേരുകയുള്ളൂ വെയിലുള്ള സ്ഥലം ആണെങ്കിൽ ഒന്ന് മൂടി ഇടുക. മൂടി ഇട്ട് 15 ദിവസം കഴിയുമ്പോൾ കുറച്ചു വളം ഇട്ട് നന്നായിട്ടു ഇളക്കിട്ടു മണ്ണുമായി ചേർത്ത്‌ എന്നിട്ട് വിത്ത് പാകിയാൽ മതി. വെണ്ട വിത്തുകൾ ഒരു 8 മണിക്കൂർ വെള്ളത്തിൽ ഇടണം അതിനുശേഷം നടുക.

വെണ്ട വളർന്നു ഒരു 15 ദിവസം കഴിയുമ്പോൾ 20 ഗ്രാം സൂടോമോനസ് വെള്ളത്തിൽ ലയിപ്പിച്ചു അതിനു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും സ്പ്രേ ചെയ്യുന്നതും നന്നായിരിക്കും. അതുകഴിഞ്ഞു ഒരു 30 ദിവസം പ്രായമാകുമ്പോൾ വീണ്ടും ഇതുപോലെ തന്നെ സൂടോമോനസ് ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിൽ സ്പ്രേ ചെയ്യുകയും ചെയ്യുക. ഇത് വെണ്ടയുടെ വളർച്ചക്ക് വളരെ സഹായിക്കും. വെണ്ടയ്ക്കൊരു 30 ദിവസം പ്രായമാകുമ്പോൾ വളം ഇട്ട് കൊടുത്താൽ മതി. വളം ഇട്ട് തന്നെയാണല്ലോ മണ്ണ് ആദ്യം കൂട്ടുന്നത് അതുകൊണ്ട് ഇത്രയും വളർച്ച എത്തീട്ടു അടുത്ത വളം ഇട്ട് കൊടുത്താൽ മതിയാകും.

സൂടോമോനസ് ഇട്ട് കഴിഞ്ഞ് ഒരു 5 ദിവസം കഴിഞ്ഞാൽ മാത്രമേ മറ്റെന്തെങ്കിലും വളം ഇട്ട് കൊടുക്കാവൂ അല്ലെങ്കിൽ അതിന്റെ ഗുണം പോകുന്നു. കുറച്ചൂടെ പ്രായം എത്തുമ്പോൾ ഒരു 10 ദിവസം കൂടുമ്പോൾ വളം ഇട്ടു കൊടുക്കാൻ പറ്റും. പെട്ടെന്ന് വളം വലിച്ചെടുക്കും അതുകൊണ്ട് നന്നായി വളം കൊടുക്കുന്നത് കൊണ്ട് തെറ്റില്ല. ഇനി വെണ്ടയ്ക് വളം ഇടുന്നത് എങ്ങനെ എന്ന് നോക്കാം. വളം ഇടാൻ നേരം ചുവട് നന്നായിട്ടോന്ന് ഇളക്കി കൊടുക്കുക.എന്നിട്ടേ ഇടാൻ പറ്റു.വേരു കളയാതെ ഇളക്കി വളം ഇടുക. ഒരു കൈയ് പിടിയിൽ മാത്രം ഇടുക ഇങ്ങനെ ഓരോ 10 ദിവസം കൂടുമ്പോൾ ഇട്ട് കൊടുക്കാം. 45 സെന്റിമീറ്റർ അകലത്തിൽ നട്ടുകൊടുക്കാം.

വെണ്ടയുടെ അടിഭാഗം നന്നായിട്ട് കുത്തനെ മണ്ണ് ഇട്ട് വേണം നിർത്താൻ അല്ലെങ്കിൽ മഴ വന്നു വെള്ളം കെട്ടി നിന്ന് മോശമായി പോകാൻ സാധ്യത ഉണ്ട്.ആവിശ്യത്തിന് രാവിലെയും വൈകുന്നേരവും വെള്ളം നനച്ചു കൊടുക്കാം.നന്നായിട്ടു അതിന്റ ചുവട്ടിൽ ചപ്പു കൂട്ടി ഇട്ട് കൊടുത്താൽ നല്ല ഈർപ്പം ഉണ്ടാകും അതുകൊണ്ട് ഒരു നേരം നനച്ചാലും മതിയാകും.വെണ്ടയ്ക്ക ആഹാരതിൽ ഉൾപെടുത്തുന്നത് നന്നായിരിക്കും വിറ്റാമിൻ സി ധാരാളം അടങ്ങിട്ടുണ്ട് അപ്പോൾ എല്ലാവരും ഇതുപോലെ ഒന്ന് ചെയ്ത് നോക്കുക.