Tips

ഒരു വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ചെയ്താൽ ചാക്ക് കണക്കിന് വെളുത്തുള്ളി പറിക്കാം

വലിയ വെളുത്തുള്ളി കിട്ടാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം എന്നാണ് നോക്കാൻ പോകുന്നത്. ഒരു രൂപ പോലും മുടക്കാതെ വെളുത്തുള്ളി നന്നായിട്ടു വളർത്തി എടുക്കുന്നത് നോക്കാം.ചെറിയ ചെറിയ ടിപ്സ് ആയിരിക്കും അതുകൊണ്ട് എല്ലാവരും ഒന്ന് ചെയ്ത് നോക്കാൻ ശ്രമിക്കുക നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ എങ്ങനെയാണ് ഇത്രയും നല്ലതായി കിട്ടുക എന്ന് നമ്മൾ ചിന്തിക്കും അതുപോലെ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്നതാണ്.ഏത് സമയത്താണ് നടുക ഏത് സമയത്താണ് അത് പറിക്കുക എന്നൊക്കെ ഇതിലൂടെ മനസ്സിലാക്കാം.വെളുത്തുള്ളി പറിചെടുക്കുമ്പോൾ അതിന്റ തണ്ട് പാതി മുറിചെടുത്തൽ അത് നമുക്ക് ബിരിയാണി മീൻ രസം ഇതൊക്കെ വെക്കുമ്പോൾ അതിനൊപ്പം ഇടാൻ പറ്റും അതുകൊണ്ട് അതാരും കളയാതിരിക്കുക.നല്ല ടെസ്റ്റും മണവുമാണ് അല്ലെങ്കിൽ ഇത് തോരൻ ആകാനും പറ്റും.

പത്തോ അതിൽ കൂടുതലോ വെളുത്തുള്ളി കേട്ടിട്ട് വെയിലത്തു വെക്കാതെ തണലത്ത്‌ വെച്ചു വേണം ഉണക്കി എടുക്കാൻ അപ്പോൾ എന്തെങ്കിലും ഒരു സ്റ്റാൻഡിൽ കെട്ടിതൂക്കി ഇടണം എന്നിട്ട് വേണം ഇത് ഉണക്കി എടുക്കാൻ. ഇത് മൂത്തോന്ന് അറിയാൻവേണ്ടി ഉള്ളിയുടെ പൂ പോലെ ഒന്ന് ഉണ്ടായി വരും അത് വന്നു അടിയിലെക്ക് വളഞ്ഞു കിടക്കുകയാണ് ചെയ്‌യുന്നത്‌.അങ്ങനെ വരുന്ന സമയത്തു അത് പറിച്ചു തോരനോക്കെ വെക്കാൻ പറ്റും. പിന്നീട് ഒരു മാസമോ രണ്ടു മാസമോ ആകുമ്പോൾ വിളവെടുക്കാം. ഒരു ചെറിയ അല്ലിയിൽ നിന്നിട്ടാണ് ഇത്രയും വെളുത്തുള്ളി ഉണ്ടാക്കാൻ പറ്റുന്നത്. അതിന്റ അടിഭാഗത്താണ് വേരുകൾ വരുന്നത് എന്നിട്ടാണ് അതൊരു ഉള്ളിയായി മാറുന്നത്.

ഇനി വിത്ത് ശേഖരിക്കാൻ വേണ്ടി ഒരു വെളുത്തുള്ളിയുടെ പുറം ഭാഗത്തുള്ള വലിയ വിത്തുകൾ മാത്രം എടുക്കുക ഉള്ളിൽ ഉള്ളത് എടുത്താൽ ആ വെളുത്തുള്ളി അത്ര വലുപ്പത്തിൽ കിട്ടണമെന്നില്ല. ഒരുപാട് നാളായാൽ മാത്രമേ വെളുത്തുള്ളി ആയി കിട്ടു നല്ല സമയം എടുക്കും. അത്രയും സമയം എടുക്കുന്നത് കൊണ്ട് തന്നെ വിത്തിനായി വലിയ ഉള്ളി എടുക്കുന്നതാകും നല്ലത്. നന്നായി ഉണക്കി എടുത്തത് വേണം എടുക്കാൻ. എന്നിട്ട് ചെറിയ ചെറിയ ട്രെയിൽ ആക്കി നടാം.വളർച്ച എത്തുമ്പോൾ മാറ്റി വെക്കാവുന്നതാണ്.നല്ല ഇളക്കമുള്ള മണ്ണ് തന്നെ എടുക്കുക അതാകുമ്പോൾ പെട്ടെന്ന് പറിചെടുക്കാൻ പറ്റും നല്ല മണ്ണും അതിനു ശേഷം ചകിരിചോറും ചാണക പൊടി എന്നിവ ഒരേ അളവിൽ എടുത്ത് ഒരുമിച്ചു ചേർത്ത് ഇടുക.

ഇളക്കമുള്ള മണ്ണാകുമ്പോൾ വേരുകൾ ഇറങ്ങി പോകാൻ എളുപ്പമാണ്.അടുത്തതായി വിത്തുകൾ നടുമ്പോൾ ഒരു ഉള്ളിക്ക് വളരാനുള്ള സ്ഥലം കണക്കാക്കി വേണം കുഴി കുഴിക്കാൻ.എല്ലാ ഭാഗത്തുന്നും ഒരു ഉള്ളിക്ക് വളരാനുള്ള ഇടവിട്ട് വിട്ട് നടുക. ഒരുപാട് പരിചരണം ഒന്നും വേണ്ട മഴക്കാലതും നടാൻ പറ്റും.രണ്ട് മൂന്ന് ഇല വരുന്ന വരെ മഴ കൊള്ളിക്കാതെ നോക്കിയാൽ മതിയാകും.അതിനുശേഷം എപ്പോഴും മഴ കൊണ്ടാൽ പ്രശ്നം ഒന്നുമില്ല. നല്ല സൂര്യപ്രകാശം കിട്ടുക അതാണ് വേണ്ടത്.മണ്ണ് ഡ്രൈ ആയി പോകാതെ ഒന്ന് നനച്ചു കൊടുക്കുന്നത് വളരെ ഉത്തമം ആയിരിക്കും. അപ്പോൾ എല്ലാരും ഒന്ന് ചെയ്ത് നോക്കുക.