News

കൊണ്ടോട്ടിയിൽ വരാൻ ദുൽഖർ വാങ്ങിയത് രണ്ട് കൊടിയോ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ദുൽഖർ സൽമാൻ മലപ്പുറത്തെ കൊണ്ടോട്ടിയിൽ എത്തിയിരുന്നു ഇത് വലിയ വാർത്തയായിരുന്നു.ഇത് അവർക്ക് വലിയ രീതിയിൽ ഗുണം ചെയ്തു എന്നാണ് സോഷ്യൽ സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ചചെയ്യുന്നത് കാരണം ഇന്ത്യയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ വരുകയും വളരുകയും ചെയ്ത വലിയ നടൻ തന്നെയാണ് അദ്ദേഹം.കോഴിക്കോട് ബീച്ചിൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ അഭിനയിക്കുവാൻ വേണ്ടി അദ്ദേഹം വന്നപ്പോൾ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് വർഷങ്ങൾക്കിപ്പുറം കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിനായി അദ്ദേഹം എത്തിയപ്പോൾ ജനലക്ഷങ്ങളാണ് ഒരു നോക്ക് കാണുവാനായി ആ സ്ഥലത്തേക്ക് എത്തി.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളായ മമ്മൂട്ടിയുടെ മകനെ എന്ന നിലയിൽ അല്ല അദ്ദേഹം സിനിമയിൽ എത്തിയത് വളരെ ശ്രദ്ധയോടെ തന്നെയാണ് ഓരോ സിനിമകളും അഭിനയിച്ചു അദ്ദേഹം വെള്ളിത്തിരയിൽ ഒരു വലിയ നടനായി മാറിയത്.ഒരുപക്ഷേ അന്ന് ആരും തന്നെ കരുതിയിട്ടുണ്ടാവില്ല മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാള സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും ഏറ്റവും നടന്മാരിൽ ഒരാളാകുമെന്ന്.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ദുൽഖർ സൽമാൻ എത്തിയത് രാവിലെ 10 മണിക്ക് കരിപ്പൂർ എയർപോർട്ടിലും അതുകഴിഞ്ഞ് രണ്ടുമണിക്കൂറിന് ശേഷം കൊണ്ടോട്ടിയിലെ സ്വയംവര സിൽക്സിന് മുന്നിലും ദുൽഖർ സൽമാൻ എത്തി രാവിലെ 6 മണി മുതൽ അദ്ദേഹത്തെ കാണാൻ ഒരുപാട് ആളുകൾ അവിടെ വന്നു.ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ചർച്ചചെയ്യുന്നത് ദുൽഖൽ സൽമാൻ അദ്ദേഹം ഉദ്ഘാടനത്തിനായി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ്.

രണ്ട് കോടിയോളം രൂപ പ്രതിഫലമായി വാങ്ങിയെന്നാണ് ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത് എങ്കിലും ഇതൊന്നും നടനോ അല്ലെങ്കിൽ ഷോപ്പ് ഉടമകളോ കാര്യമാക്കുന്നില്ല കാരണം അത് അവർക്ക് മാത്രം അറിയാവുന്ന കാര്യങ്ങളാണ് എങ്കിലും വലിയ നടന്മാരെ കുറിച്ച് എന്തെങ്കിലും വാർത്തകൾ വരുമ്പോൾ കൂടുതൽ ആളുകളും ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് അവരുടെ പ്രതിഫലം.എന്തായാലും നടൻ ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നടനായി മാറട്ടെ അതിൽ മലയാളികൾക്ക് അഭിമാനിക്കാം.