Tips

ഫ്രിഡ്ജിൽ ഈ സാധനങ്ങൾ വെക്കാറുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

ആദ്യം ഉടച്ചു എടുത്ത തേങ്ങ എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം. തേങ്ങയുടെ കണ്ണുള്ള ഭാഗം ഉണ്ട് അതാണ് ആദ്യം ഉപയോഗിക്കേണ്ടത് കാരണം ആദ്യം മോശമാകുന്നത് അതായിരിക്കും. അപ്പോൾ അതിന്റ മറ്റേ ഭാഗം സൂക്ഷിക്കാൻ ആദ്യം ആ ഭാഗം നന്നായി കഴുകി തുടചെടുക്കണം. അതിനു ശേഷം കുറച്ചു കറി ഉപ്പ് എടുത്ത് അതിന്റെ ഉള്ളിൽ തേച്ചു പിടിപ്പിക്കുക വെള്ളം തീരെ ഉണ്ടാകാതെ വേണം ഇത് തേക്കാൻ. എന്നിട്ട് തേങ്ങ എടുത്ത് വെച്ചാൽ രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇരിക്കും.അടുത്തത് തേങ്ങയുടെ ഉള്ളിലെ തേങ്ങ മാത്രം കട്ട്‌ ചെയ്ത് അതെങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം അതിനെ ചെറുതായി മുറിച്ചു എടുക്കുക അതിനു ശേഷം ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക അതിനു ശേഷം കത്തി നന്നായി ചൂടാക്കി പാതി മുറിചെടുക്കുക.

അതിനുശേഷം മുറിച്ച തേങ്ങ എല്ലാം അതിലേക്ക് ഇടുക എന്നിട്ട് അതിലേക് ഫുള്ളും വെള്ളം ഒഴിച്ചു കൊടുക്കുക. തേങ്ങയുടെ ഭാഗത്തിന്റെ മുകളിൽ വരെ വെള്ളം ഒഴിക്കണം. എന്നിട്ട് അതുപോലെ തന്നെ അടച്ചു വെക്കുക ഇങ്ങനെ ചെയ്യ്താൽ കുറെ ദിവസം കേടുകൂടാതെ ഇരിക്കും. ദിവസവും വെള്ളം മാറ്റി കൊടുക്കണം.ഇനി കറിവേപ്പില, മല്ലിയില അതെങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് നോക്കാം. ഒരു മിനെറൽ വാട്ടറിന്റെ കുപ്പി എടുക്കുക കുറച്ച് നീളം ഉള്ള കുപ്പി വേണം ഏതായാലും കുഴപ്പമില്ല നേരത്തെ മുറിച്ചു എടുത്ത പോലെ മുകൾ ഭാഗം മുറിക്കുക പാതി.എന്നിട്ട് വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് കറിവേപ്പിലയുടെ അടിയിലുള്ള ഇലയെല്ലാം മാറ്റിയതിനു ശേഷം അതിന്റെ അടിയിലെ തണ്ട് വെള്ളത്തിൽ മുട്ടുന്ന പോലെ ഇറക്കി വെക്കുക എന്നിട്ട് ഇലകളെല്ലാം ആ കുപ്പിയിൽ നിറച്ചു വെക്കുക. എന്നിട്ട് നന്നായിട്ട് അടച്ചു വെക്കുക.

ഇങ്ങനെ സൂക്ഷിക്കുമ്പോഴും വെള്ളം മാറ്റി കൊടുക്കാൻ ശ്രെദ്ധിക്കുക. ഒരാഴ്ച വരെ കേടാകാതെ നിൽക്കും. മല്ലിയില ആണെങ്കിലും ഇങ്ങനെ ചെയ്യ്താൽ മതിയാകും. ഇനി ക്യാരറ്റ് എങ്ങനെ സൂക്ഷിച്ചു വെക്കാമെന്ന് നോക്കാം. അതിനായി നല്ല കുറച്ചു ക്യാരറ്റ് എടുക്കുക.എന്നിട്ട് അതിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു കളയുക. എന്നിട്ട് അതും കുപ്പിയിലേക്ക് ഇടുക അതിലേക്കുo വെള്ളം ഒഴിച്ച് വെക്കുക അപ്പോൾ ക്യാരറ്റും ഈ രീതിയിൽ സൂക്ഷിക്കാം. ഇതിനും വെള്ളം മാറ്റി കൊടുക്കുക എല്ലാത്തിനും വെള്ളം മുകളിൽ നിൽക്കണം. ഇനി ചെറുനാരങ്ങ അതുപോലെ തന്നെ കുപ്പിയിൽ ഇട്ടിട്ടു വെള്ളം ഒഴിക്കുക അതിനും ദിവസവും വെള്ളം മാറ്റി കൊടുക്കുക. അതും ഇങ്ങനെ സൂക്ഷിക്കാം.ഇനി സവാള വെളുത്തുള്ളി എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

വെളുത്തുള്ളി സവാള ഇത് നന്നായിട്ടു പുറം തോൽ കളഞ്ഞു വെയിലത്തു വെച്ചാൽ കുറെ ദിവസം കേടുകൂടാതെ നിൽക്കും ഇനി ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ഒരു കാർഡ് ബോഡ് എടുക്കുക അതിനടിയിൽ ഒരു കോട്ടൺ തുണി വിരിക്കുക.എന്നിട്ട് അതിലേക്ക് ഉരുളക്കിഴങ്ങ് എടുത്ത് വെക്കുക എന്നിട്ട് അധികം വെയില് തട്ടാതെ ലൈറ്റ് വെളിച്ചവും തട്ടാതൊടത്ത്‌ വെക്കുക. ഇതും ഇങ്ങനെ സൂക്ഷിക്കാൻ പറ്റും. ഫ്രിഡ്ജ് വാഷിംഗ്‌ മെഷീൻ പോലുള്ള ഒന്നിന്റെയും അടുത്ത് വെക്കരുത്.അതിലെ ചൂട് തട്ടി അതെല്ലാം മുളച്ചു വരാൻ സാധ്യത ഉണ്ട് അത് ശ്രദ്ധിക്കുക ഇനി പച്ചമുളക് കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നത് എങ്ങനെ എന്ന് നോക്കാം. ഏത് മുളക് ആയാലും പ്രശ്നം ഇല്ല.

മുളക് എടുത്തിട്ട് അതിന്റ ഞെടുപ്പ് കളയുക എന്നിട്ട് കുപ്പിയിലാക്കി വെക്കുക അപ്പോൾ ഇങ്ങനെ ചെയ്യ്താൽ കുറെ ദിവസം നിൽക്കും. ഇനി തക്കാളി സൂക്ഷിക്കേണ്ടത് നോക്കാം അതിനു വേണ്ടിട്ട് ഒരു ബാസ്ക്കറ്റ് എടുത്തിട്ട് അതിലൊരു ടിഷു വെച്ചിട്ടു ഓരോ തക്കാളിയുടെയും ഞെട്ടിന്റെ അവിടെ കുറച്ചു ഓയിൽ തേച്ചിട്ട് അവിടം താഴേക്ക് ആക്കി വെച്ച് കൊടുക്കുക. എല്ലാം ഇതുപോലെ ചെയ്യ്തിട്ട് വെച്ചാൽ തക്കാളി കുറെ ദിവസം കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമില്ല.