Tips

കൊതുക് വീട്ടിൽ മാത്രമല്ല വീടിന്റെ പരിസരത്ത് പോലും വരില്ല ഇങ്ങനെ ചെയ്‌താൽ

കൊതുക് നമ്മുടെ വീട്ടിൽ പരിസരത്തും വന്നുകൂടിയാൽ പിന്നെ വളരെ ബുദ്ധിമുട്ടാണ് നമുക്ക് ഒരുപാട് ശല്യം ഉണ്ടാകും അത് കാരണം.മഴക്കാലത്താണ് ഇങ്ങനെ കൂടുതൽ കൊതുകുകളെ നമുക്ക് കാണാൻ കഴിയുന്നത് നമ്മുടെ വീടും പരിസരവും ഒരുവിധം ശ്രദ്ധിച്ചാൽ വീട്ടിൽ നിന്ന് മാത്രമല്ല വീടിന്റെ പരിസരത്ത് നിന്നുപോലും കൊതുകുകളെ അകറ്റാൻ നമുക്ക് സാധിക്കും.ആദ്യമേ ചെയ്യേണ്ടത് നമ്മുടെ വീടിന്റെ പരിസരത്ത് കൊതുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് വീടിന്റെ പരിസരത്ത് കൊതുകുകൾ വന്നാൽ അവ ഉടനെ നമ്മുടെ നമ്മുടെ വീടിന്റെ അകത്തും കാണാൻ തുടങ്ങും ഇങ്ങനെ സംഭവിച്ചാൽ പിന്നീട് നമ്മുക്ക് നല്ലപോലെ ഉറങ്ങാൻ പോലും സാധിക്കില്ല അപ്പൊ ഇങ്ങനെയുള്ള കാര്യങ്ങൾ നേരിടാൻ വേണ്ടി ആദ്യം നമ്മൾ തന്നെ തയ്യാറെടുക്കണം.

വീടിന്റെ ചുറ്റും വൃത്തിഹീനമായി ഒന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തണം ചിരട്ടയിലോ മറ്റുള്ള പാത്രങ്ങളിലോ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം വെള്ളാം കെട്ടിനിന്നാൽ കൊതുകുകൾ പെരുകാൻ ഇത് കാരണമാകും.നമ്മുടെ വീടിന്റെ അകവും പുറം വെരീതിയായി സൂക്ഷിക്കണം എന്നത് തന്നെയാകും എല്ലാവർക്കും ആദ്യമേ പറയാനുണ്ടാകുക ഇങ്ങനെയൊക്കെ ചെയ്തിട്ടും നമ്മുടെ വീടുകളിൽ കൊതുകകൾ പ്രവേശിക്കുന്നുണ്ട് എങ്കിൽ നമ്മുടെ വളരെ എളുപ്പത്തിലുള്ള ചില പ്രതിവിധികൾ ചെയ്യാനാകും നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് അങ്ങനെയൊരു കാര്യത്തെ കുറിച്ചാണ്.

ഇവിടെ പറയാൻ പോകുന്നത് കടകളിൽ നിന്നും ഒന്നും വാങ്ങാതെ തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് കൊതുകുകൾ വരുന്നത് തടയുക എന്നതാണ് ആദ്യത്തെ കാര്യം നമ്മുടെ വീടിന്റെ ചുറ്റും കാണുന്ന മരമായ ശീമക്കൊന്നയുടെ ഇല ജനലിന്റെയോ വാതിലിന്റെയോ അടുത്തായി വെച്ചാൽ ഒരുവിധം നമ്മുക്ക് കൊതുകൾ വീട്ടിലേക്ക് വരുന്നത് തടയാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണിത്.

മറ്റൊരു കാര്യം കടുക് ഉപയോഗിച്ച് കൊതുകിനെ അകറ്റുന്നതാണ് അതിനായി ഒരു സ്പൂൺ കടുക് എടുത്ത് പൊടിക്കണം അതിന് ശേഷം അതിലേക്ക് കുന്തിരിക്ക ഇടണം പിന്നീട് അതിലേക്ക് കർപ്പൂരവും ഇടണം ശേഷം ചൂടാക്കിയാൽ അതിൽ നിന്നും മണം വരുന്നത് അറിയാൻ സാധിക്കും ഈ മണം കൊതുകുകൾക്ക് ഇഷ്ടമല്ലാത്തത് കാരണം കൊതുക് വളരെ പെട്ടന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്നും പരിസരത്ത് നിന്നും പോകും.