Tips

പല്ലിയെ വീട്ടില്‍ നിന്നും എളുപ്പത്തില്‍ ഒഴിവാക്കാം ഈ കാര്യങ്ങള്‍ ചെയ്‌താല്‍

നമ്മുടെയൊക്കെ വീടുകളില്‍ ഒരുപാട് പല്ലികള്‍ ഉണ്ടാകാറുണ്ട് ഇവയെല്ലാം ചിലപ്പോഴെങ്കിലും നമുക്ക് ശല്യമാകും കാരണം നമ്മള്‍ വീട്ടിലെ അടുക്കളയില്‍ പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണത്തില്‍ ഇവ വരാന്‍ സാധ്യത വളരെ കൂടുതലാണ് മാത്രമല്ല അടുക്കളയില്‍ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളുടെ മുകളില്‍ ഇവ വന്നാല്‍ പിന്നെ അത് ഉപയോഗിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാകില്ല. ഈ ശല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വീട്ടിലെ സ്ത്രീകള്‍ ആണെന്ന് തന്നെ പറയാം കാരണം അടുക്കളയില്‍ ഏതു സമയത്തും ഉണ്ടാകുന്നത ഇവരാണല്ലോ. വീട്ടില്‍ ഇടയ്ക്ക് ശല്ല്യമാകാറുള്ള പല്ലികളെ വേഗത്തില്‍ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അവയില്‍ ചില കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് വീട്ടില്‍ ചെയ്യാന്‍ കഴിയുന്നത്‌ എന്തൊക്കെയാണെന്ന് നമുക്ക് ചര്‍ച്ച ചെയ്യാം.

ഇതില്‍ നമുക്ക് വീട്ടില്‍ വേഗത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നാമത്തെ ടിപ്പ് ഡെറ്റോള്‍ ഉപയോഗിച്ചുള്ളതാണ് വീട്ടില്‍ പല്ലികള്‍ ഏറ്റവും കൂടുതല്‍ സമയം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ചാല്‍ ഒരുവിധം പല്ലികള്‍ ഈ പ്രദേശത്ത് വരാതിരിക്കാന്‍ ഇത് സഹായിക്കും. ഇവ നമ്മുടെ വീട്ടില്‍ ടേബിള്‍ ചുമരുകള്‍ എന്നിവ തുടക്കാവുന്നതാണ്. ഇതിന്‍റെ മണം പല്ലികള്‍ക്ക്‌ ഇഷ്ടമല്ലാത്തത്‌ കൊണ്ട് തന്നെ പല്ലി പിന്നെ വീട്ടില്‍ വരില്ല. പിന്നെ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ നമ്മുടെ വീടും അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതാണ് പ്രധാന ഘടകം വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍

ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നും നമുക്ക് കൂടുതല്‍ സുരക്ഷ ലഭിക്കും. മൂന്നാമാതായി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം വീട്ടിലെ അടുക്കളയില്‍ തന്നെ എപ്പോഴും ഉണ്ടാകുന്ന വെളുത്തുള്ളി ഉപയോഗിച്ച് തന്നെയാണ് ഇത് വെള്ളത്തില്‍ അലിയിച്ച ശേഷം ഒരു ബോട്ടിലില്‍ നിറച്ചു ചുമരുകളില്‍ സ്പ്രേ ചെയ്താല്‍ ആ ഭാഗത്തേക്ക് പല്ലി വരില്ല ഈ കാര്യം പലരും ചെയ്യാറുണ്ട് പലര്‍ക്കും നല്ല രീതിയില്‍ ഗുണം ലഭിച്ച ഒന്നാണ് വെളുത്തുള്ളി പ്രയോഗം. ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായം പറയാന്‍ മറക്കരുത് ഫലം ലഭിച്ചാല്‍ നിങ്ങളുടെ കൂടുതല്‍ കൂട്ടുകാര്‍ക്ക് ഈ ടിപ്പ് പകര്‍ന്നു നല്‍കൂ.