News

മലയാളികളുടെ പ്രിയപ്പെട്ട താരം തന്‍റെ വളർത്തു നായക്കൊപ്പം ചിത്രങ്ങൾ വൈറൽ

ലാൽജോസിന്‍റെ എൽസമ്മ എന്ന ആൺകുട്ടി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ വലിയൊരു സ്ഥാനമാണ് ആൻ അഗസ്റ്റിൻ കരസ്ഥമാക്കിയിരുന്നത്. വിട പറഞ്ഞ നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ അഗസ്റ്റിൻ. അർജുനൻ സാക്ഷി ത്രീ കിംങ്ങ്സ് റബേക്ക ഉതുപ്പ് കിഴക്കേമല ഓർഡിനറി ആർട്ടിസ്റ്റ് തുടങ്ങി അനേകം ചിത്രങ്ങളിൽ അഭിനയിച്ചു.2013 ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആൻ ആഗസ്റ്റിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2014 ൽ ആയിരുന്നു ആൻ വിവാഹിതയായത്.ക്യാമറാമാൻ ജോമോൻ ടി ജോണുമായിട്ടായിരുന്നു ആനിന്‍റെ വിവാഹം നടന്നത്.വിവാഹശേഷം ആൻ അഭിനയിച്ച ചിത്രമായിരുന്നു നീന. ആ ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തന്നെയായിരുന്നു. വിവാഹ ശേഷം ആനിന്‍റെ വിവരങ്ങൾ ആൻ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് ആൻ വിവാഹ ബന്ധം വേർപ്പെട്ട വാർത്ത വന്നിരുന്നത്.അധികനാൾ നീണ്ടു നിൽക്കാതെ 2021 ഫെബ്രുവരിയിൽ ഇവരുടെ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ആൻ അഗസ്റ്റിൻ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്ന വാർത്തയും ഇതിനിടെ വന്നിരുന്നു.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തന്‍റെ നായയുടെ കൂടെയുള്ള ആൻ പങ്കുവെച്ച ചിത്രമാണ്. ബ്ലാക്ക് ഡ്രസ് ധരിച്ച ആൻ തറയിൽ കിടന്ന് തന്‍റെ വളർത്തു നായയുടെ കൂടെ കളിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. മല്ലു സ്ക്രീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ആൻ തന്‍റെ വ്യത്യസ്തമായ ചിത്രം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

പെട്ടെന്ന് തന്നെ ഈ ചിത്രം വൈറലായി മാറിയിരുന്നു.ആൻ അഗസ്റ്റിൻ സിനിമയിലേക്ക് തിരിച്ചു വരികയാണെന്ന വാർത്ത വന്നിരുന്നു. സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചിത്രത്തിലൂടെ നായികയായാണ് ആൻ അഗസ്റ്റിൻ തിരിച്ചു വരുന്നത്.ആനിന്‍റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോൾ ഈ ചിത്രങ്ങൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് വിവാഹ ശേഷം സിനിമയിൽ ഒന്നും തന്നെ സജീവമല്ലാത്തതും ആരാധകർക്ക് തൻ്റെ കൂടുതൽ വിശേഷങ്ങൾ ഒന്നും തന്നെ അറിയാൻ സാധിക്കാത്തതും ഇതിനു കാരണമാകാം.