News

തന്‍റെ കാർ ചെയ്‌സ് ചെയ്തവർക്ക് സുബി കൊടുത്ത വമ്പൻ പണി താരത്തിന്‍റെ വെളിപ്പെടുത്തൽ

സ്റ്റേജ് പരിപാടികളിൽ നിന്നും മിനി സ്‌ക്രീനിൽ എത്തി അവിടെ നിന്നും ബിഗ് സ്‌ക്രീനിൽ അവസരങ്ങൾ നേടിയെടുത്ത നടിയാണ് സുബി സുരേഷ്.കോമഡി പരിപാടികൾ ചെയ്യുന്ന മലയാളി നടിമാരിൽ എന്നും മുന്നിൽ തന്നെ കാണുന്ന സുബി നിരവധി കോമഡി പരിപാടികൾ ചെയ്തിട്ടുണ്ട് സുബി സുരേഷ് അവതാരകയായി വന്ന കുട്ടിപ്പട്ടാളം എന്ന പരിപാടി മിനി സ്‌ക്രീനിൽ ഗംഭീര ഹിറ്റായിരുന്നു കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും ആ പരിപാടി കാണാറുണ്ടായിരുന്നു കുട്ടികളുടെ കുസൃതി എടുത്തു കാണിക്കുന്ന ആ പരിപാടിയിൽ സുബിയുടെ തന്നെ സംസാര ശൈലിയും അവതരണവും കുട്ടിപ്പട്ടാളം എന്ന പരിപാടിക്ക് മാറ്റുകൂട്ടി പിന്നീട് എന്തോ കാരണത്താൽ ആ പരിപാടി ഉപേക്ഷിക്കിക്കേണ്ടിവന്നു.എന്നിരുന്നാലും അഭിനയത്തിൽ കഴിവുള്ള സുബി സുരേഷ് നിരവധി പരിപാടികളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.താരം എന്ത് ചെയ്താൽ അത് മലയാളികൾ സ്വീകരിക്കുമായിരുന്നു.

എന്നാൽ സുബിയുടെ ഇപ്പോഴത്തെ വിശേഷം വർഷങ്ങൾക്ക് മുൻപ്‌ കഴിഞ്ഞ ഒരു സംഭവമാണ് കണ്ണൂരിലേക്കുള്ള ഒരു യാഥാരയിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു സംഭവത്തെ കുറിച്ചാണ് സുബി തുറന്നു പറഞ്ഞത് കാറിൽ യാത്ര ചെയ്യുന്ന സമയത്ത് രണ്ടു കുട്ടികൾ വന്നു തൻ്റെ വണ്ടിയെ ചെയ്‌സ് ചെയ്തു അവർ വീണ്ടും പിന്നിലേക്ക് പോയി വീണ്ടും ഓവർ സ്പീഡിൽ വന്നു ചെയ്‌സ് ചെയ്തു ഇത് കണ്ടു പേടിച്ച താൻ വണ്ടി നിർത്തടി അവരോടു സംസാരിച്ചു എന്തിനാണ് ഇത്രയും സ്പീഡിൽ ബൈക്ക് ഓടിക്കുന്നത് നിങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽപോരെ എന്നും താരം പറഞ്ഞു എന്നാൽ ഒരു നടിയെ കണ്ട ആവേശത്തിലായിരുന്നു അവർ പിന്നീട് അവരുടെ ആവശ്യ പ്രകാരം താൻ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ കൂടെ ഫോട്ടോ എടുത്തു.ഓവർ സ്പീഡിൽ വന്ന അവർക്ക് താക്കീത് നൽകിയാണ് നടി യാത്ര തുടർന്നത്.

ആ യുവാക്കൾ ബൈക്കിൽ വരുന്നത് കണ്ടിട്ട് താൻ ഒരുപാട് പേടിച്ചിരുന്നു എന്നും സുബി പറയുന്നു നല്ല തിരക്കുള്ള റോട്ടിലൂടെ ഒരിക്കലും ഇങ്ങനെ യാത്ര ചെയ്യരുത് വണ്ടി ഓടിക്കുന്ന എല്ലാവർക്കും വേണ്ടി താരം ഈ കാര്യങ്ങൾ പറയാൻ മറന്നില്ല.നിരവധി സ്റ്റേജുകളിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട താരമാണ് സുബി എങ്കിലും സാധാരണക്കാരെ കാണുമ്പോൾ വളരെ എളിമയോടെയാണ് പെരുമാറാറുള്ളത് ഒരു നടിയാണെന്ന ജാഡയൊന്നും സുബിയിൽ നിന്നും പ്രതീക്ഷിക്കണ്ട.ഇത്രയും എളിമയുള്ള താരത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി നമുക്ക് വീണ്ടും വരാം.