News

ധർമ്മജൻ ബോൾഗാട്ടിയുടെ കൂടെ വേദിയിൽ പ്രമുഖ താരങ്ങൾ ഷാജോൺ നിർമ്മൽ പാലാഴി തുടങ്ങിയവരും

മലയാള സിനിമയിൽ ചിരിപ്പൂരം ഉണ്ടാകുന്ന കോമഡി താരമാണ് ധർമ്മജൻ ബോൾഗാട്ടി. കോമഡി കഥാപാത്രം ചെയ്യുന്നതിലും സഹനടനായി അഭിനയിക്കുന്നതിലും ധർമ്മജൻ വലിയ മികവ് പുലർത്താറുണ്ട് താരത്തിന്‍റെ ആദ്യം ചിത്രമായ പാപ്പി അപ്പച്ചൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലെ മികച്ച കോമഡി നടനായി മാറിയ അദ്ദേഹം പിന്നീട് തിരിഞ്ഞു നോക്കീട്ടില്ല കൈ നിറയെ സിനിമകൾ വന്നപ്പോൾ വെള്ളിത്തിരയിലെ തന്നെ കോമഡി താര നിരയിലെ മികച്ച നടനായി അദ്ദേഹം തുടർന്നു.നടന്‍റെ ഏറ്റവും പുതിയ വിശേഷം അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് ധർമ്മജൻ ബോൾഗാട്ടി മത്സരിക്കുന്നത്. സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട് ഏറ്റവും ഒടുവിലായി മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ധർമ്മജൻ ബോൾഗാട്ടി കൃഷ്ണകുമാർ എന്നിവരെയാണ്.

പ്രചാരണം മണ്ഡലത്തിൽ തുടരുന്നതിനിടെ ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ബാലുശ്ശേരിയിൽ നടൻ ധർമ്മജന്‍റെ കൂടെ വേദി പങ്കിട്ട ചില താരങ്ങളെ കുറിച്ചാണ് ഇവർ ഇതിനു മുൻപ് അവരുടെ നിലപാടുകൾ അറിയിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. നടൻ ഷാജോൺ ഹരീഷ് കണാരൻ നിർമ്മൽ പാലാഴി തുടങ്ങിയവരും വേദിയിലെത്തി. സാധാരണ സിനിമ താരങ്ങളിൽ പലരും രാഷ്ട്രീയ വേദികളിൽ വരാൻ മടിക്കാറുണ്ട് കാരണം വിവിധ രാഷ്ട്രീയ പാർട്ടികൾ ഉള്ളതുകൊണ്ട് തന്നെ പലർക്കും അവർ ഇഷ്ട്ടപ്പെടുന്ന താരങ്ങൾ അവരുടേതല്ലാത്ത പാർട്ടിയിൽ പോകുന്നത് ഇഷ്ടമല്ല.

ഇത് കാരണം നടന്മാർ സ്വന്തം നിലപാട് പോലും പറയാൻ മടിക്കാറുണ്ട്. സ്വന്തം നിലപാട് തുറന്നു പറഞ്ഞ പല താരങ്ങൾക്കും പല രീതിയിൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.ഇന്നും മലയാള സിനിമയിൽ താനേ ഏതു പാർട്ടിക്കാരൻ ആണെന്ന് പോലും പറയാൻ മടിക്കുന്നവർ ഉണ്ടാകുന്ന ഈ സമയത്തു തന്നെയാണ് സിനിമാ മേഖലയിലെ തൻ്റെ സുഹൃത്തുക്കൾ വേദികളിൽ പ്രത്യക്ഷപ്പെട്ടത്. എന്തായാലും വരും ദിവസങ്ങളിൽ ഇനിയും പലരും ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തു വരുമെന്ന കാര്യത്തിൽ സംശയമില്ല.